Times Kerala

പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു; നായിക പ്രിയങ്ക ചോപ്ര

 

പി.ടി ഉഷയുടെ ജീവിതം ബോളിവുഡിലേക്ക്. പ്രിയങ്ക ചോപ്രയാണ് പി.ടി ഉഷയായി എത്തുന്നത്. ഇത് രണ്ടാം തവണയാണ് ഒരു കായികതാരത്തിന്റെ കഥയില്‍ പ്രിയങ്കനായികയാകുന്നത്. നേരത്തെ മേരി കോമിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രത്തിലും പ്രിയങ്ക ആയിരുന്നു നായിക.

പി.ടി.ഉഷ ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായികയായ രേവതി വര്‍മയാണ്. എ.ആര്‍. റഹ്മാനാണ് സംഗീതം. നൂറുകോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്. പയ്യന്നൂര്‍ സ്വദേശിയായ ഡോ. സജീഷ് സര്‍ഗമാണ് തിരക്കഥ.

Related Topics

Share this story