Times Kerala

റെഡ്മി നോട്ട് 8 ഇന്ന് വില്‍പ്പനയ്‌ക്കെത്തും

 
റെഡ്മി നോട്ട് 8 ഇന്ന് വില്‍പ്പനയ്‌ക്കെത്തും

ചൈനീസ് കമ്ബനിയായ ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ റെഡ്മി നോട്ട് 8 ഇന്ന് ഉച്ചയ്ക്ക് 12:00 ന് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. 64 മെഗാപിക്സല്‍ ക്യാമറ, ഫിംഗര്‍ പ്രിന്റ് സെന്‍‌സര്‍ മുതലായവായാണ് ഫോണിന്റെ പ്രത്യേകതകള്‍. ആമസോണ്‍ ഇന്ത്യ, മി.കോം എന്നിവ വഴി ഇത് വില്പനയ്ക്കായി എത്തുന്നത്.

ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റി, മെച്ചപ്പെട്ട സ്‌ക്രീന്‍ ടു ബോഡി അനുപാതം, മികച്ച ക്യാമറ തുടങ്ങിയവ റെഡ്മി നോട്ട് 8ന്റെ മേന്‍മയായിരിക്കും.64 മെഗാപിക്സല്‍ പ്രൈമറി കാമറയുള്ള റെഡ്മി നോട്ട് 8 ന് മൊത്തം 4 കാമറകളാണുള്ളത്. മുന്‍പ് ഇറങ്ങിയ റെഡ‍്മി നോട്ട് 8 പ്രോയെ അപേക്ഷിച്ച്‌ കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന ബാറ്ററി, വലിപ്പം കൂടിയ സ്ക്രീന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
റെഡ്മി നോട്ട് 8 ന്റെ വില ഇന്ത്യയില്‍ 9,999 രൂപയാണ്, ഇത് 4 ജിബി റാമിനും 64 ജിബി സ്റ്റോറേജ് മോഡലിനുള്ള വിലയാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനും 12,999 രൂപയാണ് വില. ഈ റെഡ്മി ഹാന്‍ഡ്‌സെറ്റ് സ്‌പേസ് ബ്ലാക്ക്, മൂണ്‍ലൈറ്റ് വൈറ്റ്, നെപ്റ്റ്യൂണ്‍ ബ്ലൂ നിറങ്ങളില്‍ വരുന്നു.

Related Topics

Share this story