Times Kerala

ടിവിഎസിന്‍റെ ബിഎസ് VI വാഹനങ്ങള്‍ ഉടന്‍ വിപണിയില്‍

 
ടിവിഎസിന്‍റെ ബിഎസ് VI വാഹനങ്ങള്‍ ഉടന്‍ വിപണിയില്‍

ബിഎസ് VI എഞ്ചിനോടുകൂടിയവാഹങ്ങള്‍ ആണ് ഇനി ഇന്ത്യയില്‍ എതാന്‍ പോകുന്നത്. പല കമ്ബനികളും അവരുടെ വാഹങ്ങള്‍ ഭാരത് സ്‌റ്റേജ് 6 (ബിഎസ് VI) എഞ്ചിന്‍ മാനദണ്ഡങ്ങളോടുകൂടിവിപണിയില്‍ എത്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച്‌ ടിവിഎസ് അവരുടെ ബിഎസ് VI വാഹനങ്ങള്‍ ഉടന്‍ വിപണിയില്‍ എത്തിക്കും.

ഈ മാസം മുതലാകും അവരുടെ വാഹനങ്ങള്‍ ഇങ്ങനെ ഇറങ്ങാന്‍ പോകുന്നത്. മാര്‍ച്ച്‌ 31 -ന് മുന്‍പ് തന്നെ എല്ലാ വാഹനങ്ങളും ബിഎസ് VI എഞ്ചിനോട് കൂടി വിപണിയില്‍ എത്തണമെന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് തന്നെ ടിവിഎസ്‌ അവരുടെ വാഹനങ്ങള്‍ ബിഎസ് VIപതിപ്പില്‍ ഇറക്കുമെന്ന് കമ്ബനി ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ.എന്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

Related Topics

Share this story