Times Kerala

പാക് ക്രിക്കറ്റ് താരം ഷാഹിൻ അഫ്രീദി സ്വയം ഭോഗം ചെയ്യുന്ന വീഡിയോ പുറത്ത്; വീഡിയോ ചോർത്തിയത് ടിക് ടോക് താരം ഹരീം ഷാ?

 
പാക് ക്രിക്കറ്റ് താരം ഷാഹിൻ അഫ്രീദി സ്വയം ഭോഗം ചെയ്യുന്ന വീഡിയോ പുറത്ത്; വീഡിയോ ചോർത്തിയത് ടിക് ടോക് താരം ഹരീം ഷാ?

ലാഹോര്‍: പാക് ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദിയുടെ സ്വകാര്യ വീഡിയോ പുറത്ത്. അഫ്രീദി സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. എന്നാൽ വീഡിയോയുടെ ആധികാരികതയെ സംബന്ധിച്ച് ഇതുവരെ വ്യക്തയൊന്നും ഉണ്ടായിട്ടില്ല. പാക്കിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരം ഹരീം ഷായുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യാൽക്ഷപ്പെട്ടത്.

എന്നാല്‍ ഇത് തന്റെ ട്വിറ്റര്‍ അക്കൗണ്ട് അല്ലെന്നാണ് ഷഹീന്റെ വാദം. ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള അക്കൗണ്ട് ആണ് ഇത്.അതേസമയം, തനിക്ക് ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലും മാത്രമേ അക്കൗണ്ട് ഉള്ളുവെന്ന് ഹരീം ഷാ വ്യക്തമാക്കി. ഹരീമിന്റെ വിശദീകരണം പുറത്തു വന്നതിന് തൊട്ടു പിന്നാലെ ആ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു. അപ്പോഴേക്കും ഷഹീന്‍ അഫ്രീദിയുടെ വീഡിയോ നിരവധിപ്പേരുടെ കൈകളിൽ എത്തിയിരുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അഫ്രീദി ഇതുവരെ പ്രതികരിച്ചിട്ടില്ല. വീഡിയോ കോളിന് ഇടയില്‍ അഫ്രീദി സ്വയംഭോഗം ചെയ്യുന്ന തരത്തിലുള്ള വീഡിയോയാണ് പുറത്തു വന്നത്.

Related Topics

Share this story