Times Kerala

അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് ലക്‌നൗ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി

 

ലക്‌നൗ : മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തു. ലക്‌നൗവിലെ വിലാസത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി വാജ്‌പേയി ഇവിടെ താമസിക്കുന്നില്ല. അതിനാലാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.

ഇന്ത്യയിലെ നിയമപ്രകാരം തുടര്‍ച്ചയായി അറുമാസം ഇലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ നല്‍കിയ വിലാസത്തില്‍ താമസിക്കുന്നില്ലെങ്കില്‍ പ്രസ്തുത വ്യക്തിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യണം. ഈ നിയമ പ്രകാരമാണ് വാജ്‌പേയിയുടെയും പേര് നീക്കം ചെയ്തത്.

ലക്‌നൗവിനെ പ്രതിനിധീകരിച്ച് അഞ്ചു തവണ വാജ്‌പേയി ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.എന്നാല്‍ 2004 ല്‍ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വാജ്‌പേയി വിരമിച്ചിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപെട്ടതിനാല്‍ ഇദ്ദേഹം ഇപ്പോള്‍ പൊതു പരിപാടികളില്‍ നിന്നും വിട്ട്, പൂണ്ണ വിശ്രമത്തില്‍ കഴിയുകയാണ്.

Related Topics

Share this story