Nature

കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രാനുമതി തേടി  നവജ്യോത് സിംഗ് സിദ്ദു 

ഡല്‍ഹി : കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രാനുമതി തേടി പഞ്ചാബ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു . ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു . പാകിസ്ഥാന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് സിദ്ദു ചടങ്ങില്‍ പങ്കെടുക്കുക.

സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് കര്‍ത്താര്‍പൂര്‍. കര്‍ത്താര്‍പൂരില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയാണ് ഇന്ത്യയും പാകിസ്ഥാനുമിടയിലുള്ള ഗുരുദാസ്‍പൂര്‍ അതിര്‍ത്തി. ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഈ മാസം ഒന്‍പതിന് നടക്കും .

You might also like

Comments are closed.