Times Kerala

സാംസങ്​ ഗാലക്​സി ടാബ്​ 6ന് വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട്​ വാവേയുടെ പുതിയ ടാബ്​ലെറ്റ്

 
സാംസങ്​ ഗാലക്​സി ടാബ്​ 6ന് വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട്​ വാവേയുടെ പുതിയ ടാബ്​ലെറ്റ്

സാംസങ്​ ഗാലക്​സി ടാബ്​ 6, ഐപാഡ്​ പ്രോ തുടങ്ങിയവക്ക്​ വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട്​ വാവേയുടെ പുതിയ ടാബ്​ലെറ്റ്​. മീഡിയപാഡ്​ എം 7/ വാവേയ്​ മേറ്റ്​പാഡ്​ പ്രോ ഇവയിലേതെങ്കിലുമൊന്നാവും ടാബ്​ലെറ്റിന്റെ പേരെന്നാണ്​ റിപ്പോര്‍ട്ടുകള്‍​. ഡിസൈനില്‍ ആപ്പിള്‍ ഐപാഡ്​ പ്രോയോടാണ്​ ​വാവേയുടെ ടാബ്​ലെറ്റിന്​ സാമ്യം.

പഞ്ച്​ഹോള്‍ സെല്‍ഫി കാമറയുമായിട്ടാണ്​ ടാബ്​ലെറ്റ്​ വിപണിയിലെത്തുന്നത്​. പഞ്ച്​ഹോള്‍ ഡിസ്​പ്ലേ മികച്ച സ്​ക്രീന്‍ ടു ബോഡി റേ​ഷ്യോ ടാബ്​ലെറ്റിന്​ നല്‍കുന്നുണ്ട്​. എല്‍.ഇ.ഡി ഫ്ലാഷിനൊപ്പം ഇരട്ട കാമറകളാണ്​ പിന്നില്‍ നല്‍കിയിരിക്കുന്നത്​. കിരിന്‍ 990 ചിപ്​സെറ്റാവും കരുത്ത്​ പകരുക. എട്ട്​ ജി.ബി വരെ റാമും 256 ജി.ബി സ്​റ്റോറേജും ടാബ്​ലെറ്റിന്​ ഉണ്ടാവുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍.
ഇന്‍ ഡിസ്​പ്ലേ ഫിംഗര്‍പ്രിന്‍റ്​ സെന്‍സറാണ്​ സുരക്ഷക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത്​​. ടൈപ്പ്​ സി യു.എസ്​.ബി പോര്‍ട്ടും ഉണ്ട്​​. നാല്​ മാസം മുമ്ബാണ്​ വാവേയ്​ മീഡിയപാഡ്​ എം 6 പുറത്തിറക്കിയത്​.

Related Topics

Share this story