Times Kerala

2020 ഫെബ്രുവരി മുതൽ ‘ഈ മോഡൽ’ ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല

 
2020 ഫെബ്രുവരി മുതൽ ‘ഈ മോഡൽ’ ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല

2020 ഫെബ്രുവരി 1 മുതല്‍ ചില ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭ്യമാകില്ല.ആന്‍ഡ്രോയിഡ് 2.3.7 ജിഞ്ചര്‍ബ്രഡ് വേര്‍ഷനിലും ഐഒഎസ് 7 ലും ആപ്പ് ലഭ്യമാക്കേണ്ടെന്നാണ് വാട്‌സ്ആപ്പിന്റെ തീരുമാനം. ഇതോടെ ഈ മോഡൽ ഫോണുകൾ ഉപയോഗിക്കുന്നവർ വാട്ട്സ്ആപ്പിന് വേണ്ടി മറ്റു ഫോണുകളെ ആശ്രയിക്കേണ്ടി വരും.

നിലവില്‍ ഭൂരിപക്ഷം വാട്‌സ് ആപ്പ് ഉപയോക്താക്കളും ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നവരായതിനാല്‍ തീരുമാനം ഒരുപാട് പേർക്കൊന്നും ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നാണ് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നത്. ഐഒഎസ്7 ഓപ്പറേറ്റിംഗ് സിംസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ആന്‍ഡ്രോയിഡ് 2.3.7 വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും മാത്രമാണ് അടുത്ത വര്‍ഷം മുതല്‍ വാട്‌സ്ആപ്പ് ലഭ്യമാകാതെ വരിക.

ഇതനുസരിച്ച് അടുത്തവർഷം മുതൽ ഇത്തരം ഫോണുകളില്‍ പുതുതായി അക്കൗണ്ട് സൃഷ്ടിക്കാനോ സ്ഥിരീകരിക്കാനോ സാധിക്കില്ല. ഐഒഎസ്8ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിലവില്‍ വാട്‌സ് ആപ്പ് ലഭ്യമാകുമെങ്കിലും ഇവയിലും ഫെബ്രവരി മുതല്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.

Related Topics

Share this story