Times Kerala

ഷാവോമി സിസി9 പ്രോ നവംബര്‍ 5ന് പുറത്തിറക്കും

 
ഷാവോമി സിസി9 പ്രോ നവംബര്‍ 5ന് പുറത്തിറക്കും

ഷാവോമിയുടെ സിസി സ്മാര്‍ട്‌ഫോണ്‍ പരമ്ബരയിലെ പുതിയ മോഡല്‍ എംഐ സിസി9 പ്രോ നവംബര്‍ 5ന് പുറത്തിറക്കും .അഞ്ച് ക്യാമറാ ലെന്‍സുകളാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . അതില്‍ പ്രധാന സെന്‍സര്‍ 108 മെഗാപിക്‌സല്‍ റസലൂഷനിലുള്ളതായിരിക്കും . ക്യാമറയ്ക്ക് 5x ഒപ്റ്റിക്കല്‍ സൂം സൗകര്യവും ഉണ്ടാവും. സിസി9 പ്രോ സ്മാര്‍ട്‌ഫോണ്‍ എംഐ നോട്ട് 10 എന്ന പേരിലാണ് ആഗോള വിപണിയില്‍ അവതരിപ്പിക്കുക എന്ന് കമ്ബനി അറിയിച്ചു .

നീല നിറത്തിലുള്ള ഫോണിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട് . ഇതില്‍ 108 എംപി എന്നും 5x സൂം എന്നും രേഖപ്പെടുത്തിയിരിക്കുന്നു. എംഐ സിസി9 പ്രോയില്‍ ലംബമായാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് .

Related Topics

Share this story