Times Kerala

ടൊയോട്ടയുടെ കോംപാക്‌ട് എസ്‌യുവി റെയ്‌സ് നവംബര്‍ 5ന് അവതരിപ്പിക്കും

 
ടൊയോട്ടയുടെ കോംപാക്‌ട് എസ്‌യുവി റെയ്‌സ് നവംബര്‍ 5ന് അവതരിപ്പിക്കും

ലോകത്താകമാനം കരുത്താര്‍ജിക്കുന്ന വാഹനശ്രേണിയാണ് കോംപാക്‌ട് എസ്‌യുവി. ഈ ശ്രേണിയില്‍ കരുത്തുറ്റ സാന്നിധ്യമാകാനൊരുങ്ങുകയാണ് ടൊയോട്ട. റെയ്‌സ് എന്ന സബ്-കോംപാക്‌ട് എസ്‌യുവിയിലൂടെയാണ് ടൊയോട്ട ഈ ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നത്.

ടൊയോട്ടയ്ക്ക് ഏറെ കുതിപ്പേകുമെന്ന് കരുതുന്ന ഈ വാഹനം നവംബര്‍ 5നാണ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ടോക്യോ മോട്ടോര്‍ ഷോയില്‍ ദെയ്ഹാസ്തു അവതരിപ്പിച്ച റോക്കി എന്ന മോഡലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലെത്തുന്ന വാഹനമാണ് റെയ്‌സ്.

വലിയ ട്രപ്സോയിഡല്‍ ഗ്രില്‍, സ്റ്റൈലിഷ് ഹെഡ്ലൈറ്റ്, സ്പോര്‍ട്ടി ബോണറ്റ്, 17 ഇഞ്ച് അലോയി വീല്‍, ഫ്ളോട്ടിങ് ഡി പില്ലര്‍, ബ്ലാക്ക് റൂഫ്, ബ്ലാക്ക് ക്ലാഡിങ് എന്നിവ റെയ്സിനെ വേറിട്ടുനിര്‍ത്തും. പ്രീമിയം നിലവാരത്തിലുള്ള ഇന്റീരിയറും വാഹനത്തിലുണ്ടാകും.

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക. 98 ബിഎച്ച്‌പി പവറും 140.2 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ട്രാന്‍സ്മിഷന്‍.

Related Topics

Share this story