Times Kerala

മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ 2020 GLE എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

 
മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ 2020 GLE എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ 2020 GLE എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. നാലാം തലമുറ GLE-യ്ക്ക് പുതിയ സ്റ്റൈലോടെയാണ് എത്തുന്നത്.

2020 പതിപ്പിലും ആദ്യ തലമുറയില്‍ പെട്ട എസ്‌യുവിയില്‍ നിന്ന് പുറത്തെടുക്കുന്ന അതുല്യമായ ബാഹ്യരൂപം തന്നെയാണ് കമ്ബനി തുടരുന്നത്. എങ്കിലും. ഇതിന് കൂടുതല്‍ ക്യാബിന്‍ സ്പേസ് മെര്‍സിഡീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഓട്ടോ എക്സ്പോയ്ക്ക് മുന്നോടിയായി വാഹനത്തിന്റെ വില പ്രഖ്യാപനം കാണുമെന്നും കമ്ബനി സ്ഥിരീകരിച്ചു.

2020 മോഡല്‍ എസ്‌യുവിയുടെ അകത്തളത്തില്‍ രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളും മള്‍ട്ടി-ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീലും ലഭിക്കും. ഇതിന്റെ അധിക നീളവും 80 മില്ലിമീറ്റര്‍ വീല്‍ബേസ് വര്‍ധനവും ക്യാബിന്‍ ഇടം വര്‍ധിപ്പിക്കാന്‍ സഹായിച്ചു.
ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുകള്‍ക്കൊപ്പം അടുത്ത തലമുറ GLE-യെ മെര്‍സിഡീസ് അവതരിപ്പിക്കും. അതേസമയം, ആദ്യ ഘട്ടത്തില്‍ ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിച്ചായിരിക്കും എസ്‌യുവി പുറത്തിറങ്ങുകയെന്നാണ് സൂചന. എന്നാല്‍ അധികം വൈകാതെ ഒരു പെട്രോള്‍ എഞ്ചിനും കമ്ബനി നല്‍കിയേക്കും.

പുതിയ തലമുറ ബി‌എം‌ഡബ്ല്യു X5, ലാന്‍ഡ് റോവര്‍ ഡിസ്കവറി, ഔഡി Q7, വോള്‍വോ XC90 എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലെ 2020 GLE-യുടെ പ്രധാന എതിരാളികള്‍.

Related Topics

Share this story