Times Kerala

ഫോര്‍ഡിന്റെ പുതിയ എസ്.യു.വി മോഡല്‍ നവംബര്‍ 17-ന് പുറത്തിറങ്ങും

 
ഫോര്‍ഡിന്റെ പുതിയ എസ്.യു.വി മോഡല്‍ നവംബര്‍ 17-ന് പുറത്തിറങ്ങും

ഫോര്‍ഡിന്റെ പുതിയ എസ്.യു.വി മോഡല്‍ നവംബര്‍ 17-ന് പുറത്തിറങ്ങും. ഫോര്‍ഡിന്റെ ആദ്യ മാസ് മാര്‍ക്കറ്റ് ഇലക്‌ട്രിക് വാഹനമാണിത് എന്ന സവിശേഷതയുമുണ്ട്.

മാച്ച്‌ 1 എന്ന കോഡ് നാമമാണ് ഇലക്‌ട്രിക് എസ്.യു.വിക്ക് കൊടുത്തിരിക്കുന്നത്. അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ സ്‌കെച്ച്‌ ഫോര്‍ഡ് പുറത്തുവിട്ടു. കൂടുതല്‍ വിശദാംശങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ലെങ്കിലും മുഴുവനായി ചാര്‍ജ് ചെയ്താല്‍ 300 മൈല്‍ ദൂരം പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൃസ്വദൂര, ദീര്‍ഘദൂര റേഞ്ചുകളുള്ള വിവിധ വേരിയന്റുകളുണ്ടാകും.

പല തവണ ഇതിന്റെ ടെസ്റ്റിംഗ് ആഗോളതലത്തില്‍ നടത്തിക്കഴിഞ്ഞു. ടെസ്ല മോഡലുകളുമായാണ് ആഗോളവിപണിയില്‍ ഫോര്‍ഡ് ഇലക്‌ട്രിക് എസ്.യു.വി മല്‍സരിക്കുക.

Related Topics

Share this story