Times Kerala

കീഴാറ്റൂര്‍ ബൈപ്പാസ്: ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കുമെന്ന് ജി സുധാകരന്‍

 

തിരുവനന്തപുരം: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നെല്‍വയല്‍ നികത്താതെ ബദല്‍മാര്‍ഗങ്ങള്‍ പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. സമരക്കാര്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

കീഴാറ്റൂരില്‍ ബൈപാസ് നിര്‍മ്മാണം ഉടനുണ്ടാകില്ലെന്ന് അദ്ദേഹം സമരക്കാരെ അറിയിച്ചു. സമവായമായതിന് ശേഷം മാത്രമേ ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കൂവെന്നും അദ്ദേഹം പറഞ്ഞു. സമരം 18 ദിവസങ്ങള്‍ പിന്നിടുന്ന ഘട്ടത്തിലാണ് മന്ത്രി ജി സുധാകരന്‍ സമര സമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചത്.

എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പിന്നീട് അറിയിക്കുമെന്ന് സമരസമിതി വ്യക്തമാക്കി.

Related Topics

Share this story