Times Kerala

മു​​​ൻ താ​​​യ്‌​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യിം​​​ഗ്‌​​​ല​​​ക്ക് ഷി​​​ന​​​വ​​​ത്ര​​​യ്ക്ക് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ അ​​​ഞ്ചു​​​വ​​​ർ​​​ഷം ത​​​ട​​​വ്

 

ബാ​​​ങ്കോ​​​ക്ക്: മു​​​ൻ താ​​​യ്‌​​​ല​​​ൻ​​​ഡ് വ​​​നി​​​താ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യിം​​​ഗ്‌​​​ല​​​ക്ക് ഷി​​​ന​​​വ​​​ത്ര​​​യ്ക്ക് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ കോ​​​ട​​​തി അ​​​ഞ്ചു​​​വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. യിം​​​ഗ്‌​​​ല​​​ക്ക് ക​​​ഴി​​​ഞ്ഞ​​​മാ​​​സം രാ​​​ജ്യ​​​ത്തു​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്തി​​​രു​​​ന്നു. അ​​​വ​​​ർ ഇ​​​പ്പോ​​​ൾ ദു​​​ബാ​​​യി​​​യി​​​ലാ​​​ണെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. പ്ര​​​വാ​​​സ ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന കോ​​​ടീ​​​ശ്വ​​​ര​​​നാ​​​യ മു​​​ൻ താ​​​യ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​ക്സി​​​ൻ ഷി​​​ന​​​വ​​​ത്ര​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യാ​​​ണ് യിം​​​ഗ്‌​​​ല​​​ക്ക്.

2011ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​ലെ​​​ത്തി​​​യ യിം​​​ഗ്‌​​​ല​​​ക്കി​​​നെ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം സൈ​​​ന്യം അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്നു ക​​​ന്പോ​​​ള​​​വി​​​ല​​​യി​​​ലും കൂ​​​ട്ടി നെ​​​ല്ലു വാ​​​ങ്ങി സം​​​ഭ​​​രി​​​ച്ചെ​​​ന്ന കേ​​​സി​​​ലാ​​​ണ് യിം​​​ഗ്‌​​​ല​​​ക്കി​​​നെ ഇ​​​പ്പോ​​​ൾ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.
പാ​​​ർ​​​ട്ടി​​​ക്ക് ഗ്രാ​​​മീ​​​ണ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ രാ​​​ഷ്ട്രീ​​​യ​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​ബ്സി​​​ഡി ന​​​ൽ​​​കി നെ​​​ല്ലു സം​​​ഭ​​​രി​​​ച്ച​​​തെ​​​ന്നും ഖ​​​ജ​​​നാ​​​വി​​​നു വ​​​ൻ​​​ന​​​ഷ്ടം വ​​​രു​​​ത്തി​​​യ യിം​​​ഗ്‌​​​ല​​​ക്ക് കൃ​​​ത്യ​​​വി​​​ലോ​​​പം ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

ഇ​​​തേ​​​സ​​​മ​​​യം യിം​​​ഗ്‌​​​ല​​​ക്ക് രാ​​​ജ്യം വി​​​ട്ട​​​ത് സൈ​​​നി​​​ക നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ മൗ​​​ന​​​സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യാ​​​ണെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. യിം​​​ഗ്‌​​​ല​​​ക്കി​​​നെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഫ്യൂ ​​​താ​​​യ് പാ​​​ർ​​​ട്ടി​​​യു​​​ടെ ശ​​​ക്തി കു​​​റ​​​യു​​​മെ​​​ന്നാ​​​ണ് സൈ​​​നി​​​ക നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.

Related Topics

Share this story