Times Kerala

അസാധു നോട്ടുകള്‍ മാറ്റിയെടുക്കല്‍: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനിയൊരു അവസരം നല്‍കില്ല- സുഷമാ സ്വരാജ്

 

ന്യൂയോര്‍ക്ക്: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനിയൊരു അവസരം നല്‍കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അസാധു നോട്ടുകള്‍ പ്രവാസികള്‍ക്ക് മാറിയെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ അവസരം നല്‍കിയിരുന്നു. എന്നാല്‍ വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇതിനുള്ള അവസരം നല്‍കിയിരുന്നില്ല. എങ്കിലും ഇനി ആര്‍ക്കും അസാധുനോട്ടുകള്‍ മാറ്റിവാങ്ങാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ അവസരം നല്‍കില്ലെന്നുള്ള കാര്യം സുഷമ സ്വരാജ് വ്യക്തമാക്കി കഴിഞ്ഞു.

 

Related Topics

Share this story