chem

‘അഞ്ചാം പാതിര’യിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഞ്ചാം പാതിര’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍റെ ആദ്യ ത്രില്ലര്‍ ചിത്രമാണിത്.ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മിഥുന്‍ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്‍റെ നിര്‍മാതാവും ആഷിക് ഉസ്മാന്‍ തന്നെയായിരുന്നു.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്ബീശന്‍, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

You might also like

Comments are closed.