chem

അദിതി റാവുവിന് ജന്മദിന ആശംസകളുമായി ‘സൈക്കോ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മിസ്‌കിന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘സൈക്കോ’. ഉദയനിധി സ്റ്റാലിന്‍, നിത്യ മേനെന്‍, അദിതി റാവു ഹൈദാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഇളയരാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.അദിതി റാവുവിന് ജന്മദിന ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.

സിംഗമ്ബുലി,റാം, ഷാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്തത് നവാഗതനായ തന്‍വീര്‍ആണ്.ഡബിള്‍ മീനിംഗ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ മൊഴി മാണിക്യം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഉദയനിധി അന്ധന്‍ ആയിട്ടാണ് അഭിനയിക്കുന്നത്.

You might also like

Comments are closed.