chem

‘ജാക്ക് ഡാനിയല്‍’; ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്ത് 

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും, ആക്ഷന്‍ കിംഗ് അര്‍ജുനും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. എസ്‌എല്‍ പുരം ജയസൂര്യയാണ് സംവിധാനം. 2007ല്‍ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അഞ്ജു കുര്യന്‍ ദിലീപിന്റെനായികയാകുന്നു. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ആക്‌ഷന്‍ കൈകാര്യം െചയ്യുന്നത് പീറ്റര്‍ ഹെയ്ന്‍. സംഗീതം ഗോപി സുന്ദര്‍.

You might also like

Comments are closed.