Times Kerala

ഉദയസൂര്യനെ വരവേറ്റ് നാനൂറോളം ആളുകള്‍ പൂര്‍ണ്ണനഗ്നരായി കടലില്‍ ഇറങ്ങി ഒാടി;

 

നാനൂറോളം ആളുകള്‍ നഗ്നരായി കടലില്‍ ഇറങ്ങി. ലണ്ടനിലെ ഡ്രൂറിഡ്ജ് ഉള്‍ക്കടലിലാണ് സംഭവം. ചാരിറ്റിക്ക് വേണ്ടിയാണ് ആളുകള്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. 2012 ലാണ് ഈ വ്യത്യസ്ത രീതിയിലുള്ള പരിപാടിക്ക് തുടക്കമായത്. എല്ലാ വര്‍ഷവും നടക്കുന്ന ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് ആളുകളാണ് എത്താറുള്ളത്. രണ്ടേകാല്‍ ലക്ഷത്തോളം രൂപയാണ് ഇവര്‍ ഇത്തരത്തില്‍ മാനസികാരോഗ്യ രംഗത്തേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടെത്തിയത്.
ജനക്കൂട്ടം ഉദിച്ചുയരുന്ന സൂര്യനെ എല്ലാ വര്‍ഷവും ഇത്തരത്തില്‍ കടലിലേക്ക് നഗ്‌നരായി ഓടി എത്തുന്നവര്‍ വരവേല്‍ക്കുന്നു. തണുത്തുറഞ്ഞ കടല്‍ വെളളത്തില്‍ ഇവര്‍ മുങ്ങിത്താഴുന്നു. ഫയര്‍ ഡാന്‍സ് അടക്കമുള്ള വ്യത്യസ്ത കലാപരിപാടികളും ഇവിടെ ഇതിന്റെ ഭാഗമായി അരങ്ങേറി. ഈ പരിപാടി പ്രകൃതിയെ ആസ്വദിക്കാനും അതോടൊപ്പം സ്വയം മറന്ന് പൂര്‍ണ സ്വാതന്ത്ര്യം ആസ്വദിക്കാനുമുള്ളതാണെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.

Related Topics

Share this story