Times Kerala

വിവരാവകാശം: അപ്പീൽ ഹർജിറിപ്പോർട്ടുകൾ കമ്മീഷനിൽ ഇ-മെയിൽ വഴി ലഭ്യമാക്കണം

 
വിവരാവകാശം: അപ്പീൽ ഹർജിറിപ്പോർട്ടുകൾ കമ്മീഷനിൽ ഇ-മെയിൽ വഴി ലഭ്യമാക്കണം

പൊതുഅധികാര സ്ഥാപനങ്ങൾ വിവരാവകാശ നിയമപ്രകാരമുളള അപ്പീൽ അപേക്ഷകളിൽമേലുളള റിപ്പോർട്ടുകൾ നിർദ്ദിഷ്ട സമയപരിധിക്കുളളിൽ sic@kerala.nic.in എന്ന കമ്മീഷന്റെ ഇ.മെയിൽ വിലാസത്തിലേക്ക് അയക്കണം. റിപ്പോർട്ട് കമ്മീഷനിൽ ലഭ്യമായിട്ടുണ്ടെന്ന് ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ/അപ്പീൽ അധികാരികൾ ഉറപ്പുവരുത്തണമെന്നും പൊതുഭരണവകുപ്പ് നിർദ്ദേശം നൽകി. വിവരാവകാശ അപ്പീൽ ഹർജികളിൻമേൽ സമയബന്ധിതമാ യി കമ്മീഷനിൽ റിപ്പോർട്ട് ലഭിക്കാത്തതിനെതുടർന്നാണ് കർശന നിർദേശം.

Related Topics

Share this story