chem

പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

ഫിഷറീസ് വകുപ്പ് ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായി ഒരു പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.സി.സുവോളജി/ബി.എഫ്.എസ്.സി. ബിരുദം/ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. അക്വാകള്‍ച്ചറില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്ക് (പകര്‍പ്പുകള്‍ ഉള്‍പ്പെടെ) പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്‌ടോബര്‍ 31 -ന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.ഫോണ്‍: 0467 2202537

You might also like

Comments are closed.