ന്യൂഡൽഹി: മലയാളി സംവിധായകൻ സനൽകുമാർ ശശിധരന്റെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം സെക്സി ദുർഗയ്ക്കു പ്രദർശന വിലക്ക്. അടുത്ത മാസം നടക്കാനിരിക്കുന്ന മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനാണ് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. ചിത്രം പ്രദർശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രാലയത്തിന്റെ നടപടി.

Comments are closed.