chem

നിവിൻ പോളി ചിത്രം ‘മൂത്തോന്‍റെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൂത്തോന്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. ഈ ബഹുഭാഷ ചിത്രം നിര്‍മ്മിക്കുന്നത് ആനന്ദ് എല്‍ റായ്, അജയ് ജി. റായ്, അലന്‍ മക്ക്‌അലക്സ് എന്നിവരാണ്. ഈ ചിത്രം ഗീതു മോഹന്‍ദാസിന്റെ മലയാളത്തിലെ ആദ്യത്തെ മുഴുനീള ചിത്രമാണ്.

ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍,റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു .

You might also like

Comments are closed.