ബാസല്‍: ഈയാഴ്ച നടക്കാനിരുന്ന പാരീസ് മാസ്റ്റേഴ്സ് ടെന്നീസില്‍ നിന്ന് റോജര്‍ ഫെഡറര്‍ പിന്മാറി. എടിപി ഫൈനല്‍സിന് ഒരുക്കമെന്ന നിലയിലാണ് ലോക മൂന്നാം നമ്പര്‍ താരം ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയത്. അടുത്തമാസമാണ് എടിപി ഫൈനല്‍സ് നടക്കുക.
ബാസല്‍ ടെന്നീസ് കിരീടം നേടിയ ശേഷമാണ് ഫെഡററുടെ ഈ തീരുമാനം. ഫ്രാന്‍സിലെ ആരാധകരോട് ഫെഡറർ ക്ഷമ ചോദിക്കുന്നു. അടുത്ത വര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ റോളംഗ് ഗാരോയില്‍ കാണാമെന്നും സ്വിസ് താരം പറഞ്ഞു.
Comments are closed.