chem

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ ; ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും 

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ വൈകുന്നേരം 4 മണിക്ക് റിലീസ് ചെയ്യും. ഫോഴ്സ്, ബദായ് ഹോ, മര്‍ഡ് കോ ദര്‍ദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രം നവംബറില്‍ പ്രദര്‍ശനത്തിന് എത്തും.

You might also like

Comments are closed.