chem

മോട്ടോ ജി8 പ്ലസ് നാളെ മുതല്‍ വിപണിയിൽ 

മോട്ടോ ജി8 പ്ലസ് ഫോണിന്റെ ആദ്യ വില്‍പന ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാര്‍ട്ടില്‍ ആരംഭിക്കും.മോട്ടോറോള ഏതാനും ദിവസം മുന്‍പാണ് മോട്ടോ ജി8 പ്ലസ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത് . സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്. സ്റ്റോക്ക് ആന്‍ഡ്രോയിഡ് ആയതിനാല്‍ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകള്‍ അതിവേഗം ഫോണില്‍ ലഭിക്കും.

നിലവില്‍ ആന്‍ഡ്രോയിഡ് 9.0 പൈ പതിപ്പാണ് ഫോണിലുണ്ടാവുക. മികച്ച ക്യാമറ അനുഭവമാണ് ജി8 പ്ലസ് സ്മാര്‍ട്ഫോണിനുള്ളത്. വാട്ടര്‍ ഡ്രോപ്പ് നോച്ചില്‍ 25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നു. ട്രിപ്പിള്‍ ക്യാമറ സംവിധാനമാണിതില്‍. പ്രധാന സെന്‍സറായ 48 എംപി ക്യാമറയില്‍ എഫ് 1.7 അപ്പേര്‍ച്ചറുണ്ടാവും.16 മെഗാപിക്സലിന്റെ ആക്ഷന്‍ ക്യാമറയാണ് അടുത്തത്. സ്റ്റോക്ക് ആന്‍ഡ്രോയിഡ് ഓഎസ് ആണ് ഫോണില്‍. നാല് ജിബി റാം ശേഷിയും 64 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്.

6.3 ഇഞ്ച് വലിപ്പമുള്ള ഫോണില്‍ ഫുള്‍ എച്ച്‌ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് മോട്ടോ ജി8 പ്ലസിനുള്ളത്. 4000 എംഎഎച്ച്‌ ബാറ്ററിയില്‍ 15 വാട്ട്സ് ടര്‍ബോ പവര്‍ അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്. സ്റ്റോക്ക് ആന്‍ഡ്രോയിഡ് ഓഎസ് ആണ് ഫോണില്‍. നാല് ജിബി റാം ശേഷിയും 64 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്. 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളും ഉപയോഗിക്കാം. സ്റ്റീരിയോ സ്പീക്കര്‍ സംവിധാനമാണ് ഇതിന്റെ മറ്റൊരു സവിശേഷത.

You might also like

Comments are closed.