Times Kerala

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു

 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ടോട്ടന്‍ഹാമിനെ ഒന്നിനെതിരേ രണ്ട് ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍ പൂളിന്റെ ജയം.

ഒന്നാം മിനിറ്റില്‍ തന്നെ ടോട്ടന്‍ഹാം ലീഡെടുത്തു. ഹെഡറിലൂടെ ഹാരി കെയ്ന്‍ ആണ് ലക്ഷ്യം കണ്ടത്. എന്നാല്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍(52), മുഹമ്മദ് സലാ(75) എന്നിവരുടെ ഗോളുകളിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. പിന്നീട് ഇരു ടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല.

പത്തു മത്സരങ്ങളില്‍ 28 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 12 പോയിന്റുള്ള ടോട്ടന്‍ഹാം പതിനൊന്നാം സ്ഥാനത്താണ്.

Related Topics

Share this story