Times Kerala

പൊതുഗതാഗത ദിനം ആഘോഷിക്കാന്‍ ഒരുങ്ങി ദുബായ് ആര്‍ടിഎ

 
പൊതുഗതാഗത ദിനം ആഘോഷിക്കാന്‍ ഒരുങ്ങി ദുബായ് ആര്‍ടിഎ

ദുബായ്: പൊതുഗതാഗത ദിനം ആഘോഷിക്കാന്‍ ഒരുങ്ങി ദുബായ് ആര്‍ടിഎ. നവംബര്‍ ഒന്നുമുതല്‍ 11 ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ടിഎയുടെ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘മികച്ച ഗതാഗതം മെച്ചപ്പെട്ട നാളേക്ക്’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് പരിപാടികള്‍ നടത്തുന്നത്.

പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പരിപാടികള്‍. ഏറ്റവും കൂടുതല്‍ പൊതുഗതാഗതം ഉപയോഗിച്ചവരില്‍ ഭാഗ്യശാലികളായവര്‍ക്ക് സ്വര്‍ണക്കട്ടി അടക്കമുള്ള സമ്മാനങ്ങളും നല്‍കുന്നുണ്ട്. ദുബായ് വാട്ടര്‍ കനാല്‍ പ്രോമിനേടില്‍ മത്സരങ്ങളും നടത്തും.

Related Topics

Share this story