ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ‘ഹൗസ്ഫുള് 4’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു . അക്ഷയ് കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കൃതി സനോണ്‍, റിതേഷ് ദേശ്മുഖ്,ക്രിറ്റി ഖര്‍ബാന്‍ഡ,ബോബി ഡിയോള്‍,പൂജ ഹെഗ്ഡെ,റാണാ ദാഗുബതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ഹൗസ്ഫുള് സീരിസിലെ നാലാമത്തെ ചിത്രമാണിത്. ഹൌസ്ഫുള് 3 സംവിധാനം ചെയ്ത ഫര്‍ഹാദ് തന്നെയാണ് നാലാം ഭാഗവും സംവിധാനം ചെയ്യുന്നത്. സാജിദ് സാജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് സാജിദ് നദിയദ്വാല ആണ്. സൊഹൈല്‍ സെന്‍,മീകാ സിംഗ്,വിപിന്‍ പട്വ,തനിഷ്ക് ബാഗി,ഗുരു രണ്‍ധാവ,രജത് നാഗ്പാല്‍,ദേവി ശ്രീ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് തിയേറ്ററുകളിൽ എത്തി.
Comments are closed.