chem

ദീപാവലി ആശംസകളുമായി ‘ജഡ’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

കതിര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് കായിക ചിത്രമാണ് ‘ജഡ’. കുമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖം റോഷിനി ആണ് ചിത്രത്തിലെ നായിക. കതിര്‍ ഒരു ഫുട്‌ബോള്‍ കളിക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദീപാവലി ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടത് .

കിഷോറും യോഗി ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വിഘ്‌നേശ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് സാം സി ആണ്.പരിയേരും പെരുമാള്‍, ശത്രു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കതിര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണിത്. വിജയ് ചിത്രം ബിഗിലിലും കതിര്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

You might also like

Comments are closed.