chem

‘ഉപമ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ എസ് എസ് ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉപമ’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. ചിത്രത്തിന്‍റെ ഛായാഗ്രാഹകനും എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. നിതിന്‍ നോബിള്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

നിതിന്‍, ഹരി, അനസ്. ശശികാന്തന്‍, സിയാ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ആര്‍ട്ടിസ്റ്റ് ഫിലിംസിന്‍റെ ബാനറില്‍ നിതിന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

You might also like

Comments are closed.