വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ഐഎസ് തലവൻ അബൂബക്കര്‍ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.
സൈനിക നീക്കത്തിനിടെ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം ബാഗ്ദാദിയുടെ മൂന്നുമക്കളും മരിച്ചതായി ട്രംപ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐസിസിന്റെ നേതാവാകുന്നത്.
Comments are closed.