chem

ഒരു പടക്കചരിത്രം…

മിന്ന സണ്ണി 

കാർത്തിക അമാവാസി അഥവാ ദീപാവലി. നാല് മതങ്ങളിൽ നാല് വിശ്വാസങ്ങളിൽ കൊണ്ടാടുന്ന ദീപാവലിക്ക് നാല് കഥകൾ ആണ്‌ പറയാനുള്ളത്. പതിനാലു വർഷത്തെ വനവാസവും രാവണനുമായുള്ള യുദ്ധവും ജയിച്ചു വന്ന വിഷ്ണുവിന്റെ ഏഴാം അവതാരമായ രാമനോടുള്ള ആദരമാണ് ഹൈന്ദവ ഐതീഹ്യം എന്നിരിക്കെ അശോക ചക്രവർത്തിക്ക് രക്തച്ചൊരിച്ചലിന്റെ ജീവിതത്തിൽ നിന്നും സമാധാന പാതയിലേക്കു മനം മാറിയ ദിവസമാണ് ബുദ്ധമതത്തിൽ ദീപാവലി.ഗുരു അർജാന്റെ രക്തസാക്ഷി ദിനമായ ബണ്ടി ചോർ ദിവാസായി സിക്കുകാരും മഹാവീർ നിർവാണ ദിവാസെന്ന പേരിൽ ജൈനമതക്കാരും ദീപാവലി ആഘോഷിക്കുന്നു.

ദീപങ്ങളുടെ ഉത്സവം എങ്ങനെ പടക്കങ്ങളുടെ ആഘോഷമായെന്ന ചരിത്രം അത്ര പ്രസിദ്ധമല്ല. 16-17 നൂറ്റാണ്ടിലെ ചില ചുവർചിത്രങ്ങൾ പ്രകാരം, ഉയർന്ന ജാതിയിൽപെട്ടവർ മാത്രമേ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിച്ചിരുന്നുള്ളു. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിനും 1940 നും ഇടയിൽ ദീപാവയിൽ ആഘോഷങ്ങൾക്കു പടക്കങ്ങളോ വെടിമരുന്നു പ്രയോഗങ്ങളോ ഉണ്ടായിരുന്നില്ല. 1908 ൽ നിലവിൽ നല്ല എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം കരിമരുന്നു പ്രയോഗങ്ങൾക്കു അനുമതി ലഭിച്ചു.

നാടാർ സഹോദരങ്ങളായ അയ്യ നാടാരും ഷണ്മുഖ നാടാരും ഈ അവസരം പ്രയോജനപ്പെടുത്തി 1940 ൽ ശിവകാശിയിൽ ആദ്യത്തെ വെടിമരുന്നു ഫാക്ടറി സ്ഥാപിച്ചു. ദക്ഷിണ ഭാരതത്തിൽ ഇന്ന് നടക്കുന്ന എല്ലാ ആഘോഷങ്ങൾക്കും പൊട്ടിച്ചിതറുന്ന പടക്കങ്ങളുടെയും കരിമരുന്നു പ്രയോഗങ്ങളുടെയും ഉത്ഭവം ഇങ്ങനെയാണ്. ആഹ്ലാദത്തിന്റെയും വർണഭേദങ്ങളുടെയും പൊട്ടിച്ചിതറുന്ന ഈ നൈമിഷികമായ ആനന്ദം പ്രകൃതിക്കും സഹജീവികൾക്കും ഉണ്ടാകുന്ന വിപത്തുകൾ സൗകര്യപൂർവം വിസ്മരിക്കപ്പെടുന്നയൊന്നാണ്. താൽകാലികമായ സന്തോഷത്തിനുവേണ്ടി ദീർഘകാലം പ്രകൃതിയിൽ നിലനിൽക്കുന്ന വിപത്തുകളെയാണ് ഓരോ ആഘോഷങ്ങളും സൃഷ്ടിക്കുന്നത്.

* വായു മലിനീകരണം

* ഭൂമി മലിനീകരണം

* അപ്രതീക്ഷിതമാ തീപിടുത്തങ്ങൾ

* മൃഗങ്ങൾക്കുണ്ടാകുന്ന ഭീതി.

ഇതിനു പുറമെ പ്രകടമായി അനുകൂലിക്കപ്പെടുന്ന ബാല വേലയും. ശിവകാശിയിൽപടക്കനിർമ്മാണ ശാലകളിൽ പത്തുവയസിനു താഴെയുള്ള നൂറുകണക്കിന് കുട്ടികളാണ് ജോലി ചെയ്യുന്നത്. വേണ്ടത്ര സുരക്ഷമുൻകരുതലുകളുടെ അഭാവംകൊണ്ട് 2016 ൽ നടന്ന തീപിടുത്തത്തിൽ മാത്രം എട്ടു ജീവനാണ് പൊലിഞ്ഞത്. പടക്കനിർമാണത്തിനു ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സ്ഥിരമായ കൈകാര്യം മൂലം ആസ്ത്മ, ലങ്സ് കാൻസർ ഉൾപ്പെടയുള്ള ചിരസ്ഥായിയായ ശ്വാസ സംബന്ധമായ രോഗങ്ങൾ വർദ്ധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

വായുവും പരിസരങ്ങളും മലിനീകരണത്തിന് വീണ്ടും വേദിയാകുന്നതാകാതിരിക്കട്ടെ നമ്മുടെ ആഘോഷങ്ങൾ. പ്രകൃതിയുടെ ഭാഗമായ മൃഗസമ്പത്തിനു നൽകേണ്ട ആദരം ഉത്തരവാദിത്തമാണ് ഔദാര്യമല്ല.

ദീപങ്ങൾ കത്തി ജ്വലിക്കുന്ന ആയിരം ദീപാവലികൾ ഇനിയും ഉണ്ടാകണം.

പൊട്ടിച്ചിതറുന്ന പടക്കങ്ങളുടെ ആവശ്യകത പുനഃപരിശോധിക്കപ്പെടട്ടെ… !

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->