chem

തമിഴ് ചിത്രം ‘ആക്ഷന്‍റെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിശാലിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആക്ഷന്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയും പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ നാളെ പുറത്തിറങ്ങും.

കത്തി സണ്‍ഡൈ എന്ന ചിത്രത്തിന് ശേഷം തമന്നയും, വിശാലും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആക്ഷന്‍ എന്റെര്‍റ്റൈനര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹിപ്ഹോപ് തമിഴ ആണ്.

You might also like

Comments are closed.