Times Kerala

സഞ്ജുന മഡോണക്കെണ്ടി; ലണ്ടൻ മോഡലിംഗ് രംഗത്ത് ഉയരങ്ങൾ കീഴടക്കിയ മലയാളി പെൺകുട്ടി

 
സഞ്ജുന മഡോണക്കെണ്ടി; ലണ്ടൻ മോഡലിംഗ് രംഗത്ത് ഉയരങ്ങൾ കീഴടക്കിയ മലയാളി പെൺകുട്ടി

ലണ്ടൻ: മോഡലിംഗിലും ഫാഷൻ ഡിസൈനിംഗിലും നിലവിലുള്ള മുൻവിധികളെയെല്ലാം മറികടന്നുകൊണ്ട് കണ്ണൂർ ജില്ലയിലെ നാട്ടുമ്പുറത്തുകാരിയായ പെൺകുട്ടി ലണ്ടനിൽ മോഡലിംഗ്‌ രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തരപ്രശസ്‌തിയുടെ നിറവിലെത്തിനിൽക്കുന്നു .സഞ്ജുന മഡോണക്കെണ്ടി; ലണ്ടൻ മോഡലിംഗ് രംഗത്ത് ഉയരങ്ങൾ കീഴടക്കിയ മലയാളി പെൺകുട്ടിമനോഹരമായ ശരീരരൂപഘടനയും നിറപ്പൊലിമയുമുള്ള യുവസുന്ദരികൾക്കു മാത്രമേ മികച്ച മോഡലുകളാവാൻ സാധിക്കൂ എന്ന പൊതുധാരണയെ തകിടം മറിച്ചുകൊണ്ടായിരുന്നു അണിയാരത്തുകാരി സഞ്ജുന മഡോണക്കെൻഡിയുടെ അവിശ്വനീയമായ മുന്നേറ്റം.സഞ്ജുന മഡോണക്കെണ്ടി; ലണ്ടൻ മോഡലിംഗ് രംഗത്ത് ഉയരങ്ങൾ കീഴടക്കിയ മലയാളി പെൺകുട്ടിഉടലഴകിനൊത്ത വെളുത്തനിറം ,തൊലിമിനുപ്പ് ,ഉയരം ,തൂക്കം ,വണ്ണം ,ഒപ്പം കണ്ണഴക് ,മുടി ,നടത്തം ഇതിനെല്ലാം പുറമെ നല്ല ക്യാമറ സെൻസ് തുടങ്ങി മോഡലിംഗ് രംഗത്ത് നിലനിന്നുവരുന്ന പെണ്ണഴകിൻറെ പൊതുമാനദണ്ഡങ്ങൾ അധവാ ഇന്ത്യൻ മോഡൽ രംഗത്തെ വ്യവസ്ഥാപിത ശരീരക്കാഴ്ചകളെയെല്ലാം തിരുത്തിക്കുറിച്ചും മറികടന്നും ലണ്ടനിലെ മോഡലിംഗ് പ്രൊഫഷണൽ രംഗത്ത് അതിവേഗം ബഹുദൂരം എന്ന നിലയിൽ പ്രശസ്‌തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്നു സഞ്ജുന മഡോണക്കെൻഡി എന്ന ഗ്രാമീണസുന്ദരി .കേരളത്തിൽനിന്നും ആദ്യമായാണ് ലണ്ടനിലെ മോഡലിംഗ് രംഗത്ത് ഒരു മലയാളിപെൺകുട്ടിയുടെ നിറസാന്നിദ്ധ്യമുണ്ടാകുന്നത്.സഞ്ജുന മഡോണക്കെണ്ടി; ലണ്ടൻ മോഡലിംഗ് രംഗത്ത് ഉയരങ്ങൾ കീഴടക്കിയ മലയാളി പെൺകുട്ടി

ഇപ്പോൾ രൂപീകൃതമായ പാനൂർ മുൻസിപ്പാലിറ്റിയോട് ചേർന്ന അണിയാരം ഗ്രാമത്തിൽ പരിഷ്‌കൃത സമൂഹത്തിൻറെ പകിട്ടും പൊങ്ങച്ചങ്ങളുമറിയാത്ത ശുദ്ധ നാട്ടുമ്പുറത്തുകാരിയായിമഡോണക്കെണ്ടിയിൽ ശ്രീ . കണ്ണൻറെയും ശ്രീമതി .സരോജ കണ്ണൻറെയും മകളായി ഇടത്തരം കുടുംബത്തിൽ ജനനം .സഹോദരൻ സനൂപ് ,സഹോദരി സനിഷ .

ഫാഷനെക്കുറിച്ചുള്ള വ്യക്തമായ ധാരണകളോ അവഗാഹമോ ,സിനിമാ പശ്ചാത്തലമോ ഒന്നുംതന്നെ മുൻപരിചയമുള്ളതായി സഞ്ജുനക്ക് അവകാശപ്പെടുന്നുമില്ല .

മോഡലിംഗ് എന്നുകേട്ടാൽ സദാചാരസങ്കല്പങ്ങളുടെ പേരിൽ പഴയതലമുറക്കാരിൽ ചിലർക്കെങ്കിലും മനം പിരട്ടലുണ്ടാകുമെന്നത് നിഷേധിക്കാനാവാത്ത മറ്റൊരു സത്യം .എന്നാൽ ഇന്ന് കാലം മാറി കഥ മാറി .

മോഡലിംഗ് ഏറെ ശ്രദ്ധേയവും മാന്യതയുമുള്ള ഒരു പ്രൊഫഷൻ എന്ന നിലയിൽ വളർന്നു വികസിച്ചുതുടങ്ങിയിരിക്കുന്നു.ഫ്രഞ്ച് വാക്കായ ‘modella ‘ എന്ന വാക്കിൽ നിന്നാണത്രെ മോഡലിംഗ് എന്നപദം രൂപം പ്രാപിച്ചതും പ്രചാരത്തിലായതും .

പ്രശസ്ഥ ബ്രിട്ടീഷ് ഡിസൈനർ ചാർലീസ് ഫ്രെഡറിക് വർത്ത് അരനൂറ്റാണ്ടിന് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ മേരി അഗസ്റ്റിൻ വെർനറ്റ് എന്ന സ്ത്രീയെയാണ് ലോകത്തെ ആദ്യത്തെ ജീവനുള്ള പരസ്യമോഡലായി രംഗാവിഷ്‌ക്കാരം നടത്തി തുടക്കംകുറിച്ചതെന്ന് സഞ്ജുന പറഞ്ഞു .സഞ്ജുന മഡോണക്കെണ്ടി; ലണ്ടൻ മോഡലിംഗ് രംഗത്ത് ഉയരങ്ങൾ കീഴടക്കിയ മലയാളി പെൺകുട്ടി

ഒരു കല എന്നതിലുപരി ഫാഷനെ ഉൾക്കൊള്ളുകയും ജീവിതത്തിൽ അതൊരു പാഷനായി കൊണ്ടുനടക്കുകയും ചെയ്തു വിജയം കൈവരിച്ച സഞ്ജുനയുടെ ജീവിതത്തിലെ ചില വിശേഷക്കാഴ്ച്ചകളിലേക്ക് ഒരു തിരനോട്ടം .

2011 ൽ നേഷണൽ ഇൻസ്‌റ്റിറ്റ്യുട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ നിന്ന് അപ്പാരൽ ഫാഷൻ ഡിസൈനിംഗിൽ പഠനം പൂർത്തിയാക്കി ബിരുദം നേടിയശേഷം ഒരു ഫാഷൻ സ്ഥാപനത്തിൽ ജൂനിയർ ഫാഷൻ ഡിസൈനറായി ജോലിയിൽ പ്രവേശിച്ചു .
ഫാഷൻ എന്നതിനെ അളവിലേറെ സ്നേഹിക്കുകയും ഒപ്പം ഒരു മോഡലാവാനുള്ള അടങ്ങാത്ത മോഹത്തിൻറെ തിരയിളക്കമായിരുന്നു സദാസമയവും ആ കാലയളവിൽ സഞ്ജുനയുടെ മനസ്സിൽ .

തുടർന്ന് ലക്ഷ്യത്തിലേക്കുള്ള ചുവട് വെപ്പായി ഇന്റർനേഷണൽ ബിസിനസ്സിൽ എം ബി എ ബിരുദവും നേടി .ഏറെ താമസിയാതെ ഇന്ത്യയിലെപ്രശസ്‌ത അണ്ടർവെയർ നിർമ്മാതാക്കളായ ”സിവമെ ” യുടെ അടിവസ്ത്രങ്ങൾക്കായുള്ള സ്‌പെഷ്യൽ ഡിസൈനറായി സ്ഥാനമേറ്റു .

അറിവും അനുഭവങ്ങളും ആത്മവിശ്വാസവും കൈമുതലായതോടെ പരസ്യമോ ത്തകിയായ സഞ്ജുന ആയോധനകലയായ കരാട്ടെയിൽ പരിശീലനം നേടിയതിനുപുറമെ നല്ലൊരു അഭിനേത്രികൂടിയാണെന്നതിനുള്ള സാക്ഷിപത്രങ്ങളെന്നപോലെ വിദേശീയ നടീനടന്മാർക്കൊപ്പം ചില ഹൃസ്വ ചിത്രങ്ങളിൽ ആക്‌ഷൻ ത്രില്ലർ റോളുകളിൽവരെ അഭിനയം കാഴ്ച്ച വെച്ചതായുമുള്ള സഞ്ജുനയുടെ വീഡിയോകളും കാണാനിടയായി .സഞ്ജുന മഡോണക്കെണ്ടി; ലണ്ടൻ മോഡലിംഗ് രംഗത്ത് ഉയരങ്ങൾ കീഴടക്കിയ മലയാളി പെൺകുട്ടി

അവസരം ലഭിച്ചാൽ ഇന്ത്യൻ സിനിമയിലും പരസ്യരംഗത്തും വരെ ഒരു കൈ നോക്കാനും സഞ്ജുന ആഗ്രഹിക്കുന്നതായും കൂടിക്കാഴ്ചയിൽ അഭിമാനപൂർവ്വം പങ്കുവെക്കുകയുമുണ്ടായി.

Related Topics

Share this story