കുവൈത്ത്: മംഗഫിലെ കിഡ്സ് ഇന്റര്‍നാഷനല്‍ പ്രീസ്‌കൂളില്‍ ദീപാവലി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബഹുവര്‍ണ്ണകടലാസുകളാല്‍ കുഞ്ഞുങ്ങള്‍ തീര്‍ത്ത റോക്കറ്റ് പറത്തിയും ലഡു വിതരണം ചെയ്തും പരിപാടികള്‍ക്ക് കൊഴുപ്പേകി.
ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഡയറക്ടര്‍ മലയില്‍ മൂസക്കോയ മുഖ്യാതിഥിയായി. പ്രിന്‍സിപ്പാള്‍ നിലോഫര്‍ ഖാസി, വൈസ് പ്രിന്‍സിപ്പാള്‍ ഗായത്രി ഭാസ്‌കരന്‍, അഡ്മിന്‍ മാനേജര്‍ നാജിയ ഖാദര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.
Comments are closed.