Times Kerala

യൂത്ത് സര്‍ക്കിളിന് എറണാകുളം ജില്ലാ കെഎംസിസി ധനസഹായം കൈമാറി

 
യൂത്ത് സര്‍ക്കിളിന് എറണാകുളം ജില്ലാ കെഎംസിസി ധനസഹായം കൈമാറി

ദമ്മാം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് ലീഗ് സംസ്ഥാന കാര്യാലയത്തിനായി കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സമുച്ചയമായ യൂത്ത് സര്‍ക്കിളിന് വേണ്ടി എറണാകുളം ജില്ലാ കെഎംസിസി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റിയുടെ വിഹിതം കൈമാറി. പ്രവിശ്യാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി സാദിഖ് കാദര്‍ കുട്ടമശ്ശേരിയില്‍ നിന്ന് വിഹിതം ഏറ്റുവാങ്ങി.

Related Topics

Share this story