Times Kerala

എം.സി. ഖമറുദ്ദീന്‍ മഞ്ചേശ്വരത്ത് നേടിയ വിജയം കെ.എം.സി.സി പ്രവര്‍ത്തകര്‍ ആഘോഷിച്ചു

 
എം.സി. ഖമറുദ്ദീന്‍ മഞ്ചേശ്വരത്ത് നേടിയ വിജയം കെ.എം.സി.സി പ്രവര്‍ത്തകര്‍ ആഘോഷിച്ചു

ദുബായ്: കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ എം.സി. ഖമറുദ്ദീന്‍ മഞ്ചേശ്വരത്ത് നേടിയ വിജയം കെ.എം.സി.സി .പ്രവര്‍ത്തകര്‍ ആഘോഷിച്ചു. വിവിധ എമിറേറ്റുകളില്‍ കേക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ആഘോഷം നടത്തിയത്.

ദുബായ് കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ നടന്ന വിജയാഘോഷത്തില്‍ കെ.എം.സി.സി. പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ കേക്ക് മുറിച്ചു.

ദുബായ്-കാസര്‍കോട് ജില്ലാ കെ.എം.സി.സി. ഒരുക്കിയ വിജയാഘോഷത്തില്‍ ഇബ്രാഹിം എളേറ്റില്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു.

Related Topics

Share this story