Times Kerala

ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ബ്രസീല്‍ സന്ദര്‍ശിക്കാം

 
ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ബ്രസീല്‍ സന്ദര്‍ശിക്കാം

ബ്രസീലിയ: ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെ ബ്രസീല്‍ സന്ദര്‍ശിക്കാം. ബ്രസീല്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരൊ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കൊപ്പം ചൈനീസ് പൗരന്‍മാര്‍ക്കും ഇനി വിസയില്ലാതെ ബ്രസീലിലെത്താം. ചൈന സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്‍റ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കാനഡ,ജപ്പാന്‍,യുണെറ്റഡ് സ്റ്റേറ്റ് ,ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്കും ബിസിനസ്സുകാര്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണമെന്ന ആവശ്യം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

ബോള്‍സെനാരോ അധികാരത്തില്‍ വന്നതിന് ശേഷം വികസ്വരരാജ്യങ്ങളുടെ വിസയില്‍ ഇളവ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

Related Topics

Share this story