Times Kerala

ബെനലി തങ്ങളുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപെരിയാലെ 400 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

 
ബെനലി തങ്ങളുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപെരിയാലെ 400 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബെനലി തങ്ങളുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപെരിയാലെ 400 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ്-VI കംപ്ലയിന്റ് 374 സിസി സിംഗിള്‍ സിലിണ്ടര്‍ ബ്ലാക്ക്‌ഔട്ട് എഞ്ചിനോടെ എത്തുന്ന ബെനലി ഇംപെരിയാലെ 400-ന് 1.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇന്ത്യയില്‍ 352 ബുക്കിംഗുകളുമായി വാഹനം മുന്നേറുകയാണ്.

5500 rpm-ല്‍ 20.7 bhp പവറും 4500 rpm-ല്‍ 29 Nm torque ഉം ആണ് വാഹനം ഉത്പാദിപ്പിക്കുന്നത്. ഇത് അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.മുന്‍വശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് ഇരട്ട ഷോക്ക് യൂണിറ്റുകളുമാണ് സസ്‌പെന്‍ഷന്‍ സജ്ജമാക്കിയിരിക്കുന്നത്.
ഡിസ്ക് ബ്രേക്കുകളാണ് ബൈക്കിന്റെ രണ്ട് അറ്റത്തും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. മുന്‍വശത്ത് 300 mm ഡിസ്കും പിന്നില്‍ 240 mm ഡിസ്കും ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡായി ഇരട്ട-ചാനല്‍ എബിഎസും കമ്ബനി വാഗ്ദാനം ചെയ്യുന്നു. 19/18-ഇഞ്ച് സ്‌പോക്ക് വീല്‍ സജ്ജീകരണവും ബൈക്കിന് ലഭിക്കുന്നു.

Related Topics

Share this story