റിയാദ്: റിയാദ് ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സൗദിയിലെത്തും. ചൊവ്വാഴ്ചയാണ് ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ്’ എന്ന പേരില്‍ നിക്ഷേപകസംഗമം മൂന്നാം പതിപ്പ് ആരംഭിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി സൗദി ഭരണാധികാരി സല്മാന് രാജാവുമായും കിരീടാവകാശി അമീര്‍ മുഹമ്മദുമായും ചര്‍ച്ച നടത്തും. ഇന്ത്യ-സൗദി വ്യാപാര കരാറുകളിലും ഒപ്പുവെക്കും.
Comments are closed.