Times Kerala

ഫേസ്ബുക്കിന് പുതിയ വാര്‍ത്താ പ്ലാറ്റ്ഫോം

 
ഫേസ്ബുക്കിന് പുതിയ വാര്‍ത്താ പ്ലാറ്റ്ഫോം

ന്യൂ​യോ​ര്‍​ക്ക്: ​സോ​ഷ്യ​ല്‍​മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഫേ​സ്ബു​ക്കി​ല്‍ ന്യൂ​സ് വി​ഭാ​ഗ​വും ഉ​ള്‍​പ്പെ​ടു​ത്തി. ഫേ​സ്ബു​ക്ക് മൊ​ബൈ​ല്‍ ആ​പ്പി​ല്‍ പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ന്യൂ​സ് ടാ​ബി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ ത​ല​ക്കെ​ട്ടു​ക​ള്‍ കാ​ണാം. ഇ​വി​ടെ​ നി​ന്ന് നേ​രി​ട്ട് ന്യൂ​സ് സൈ​റ്റു​ക​ളി​ലേ​ക്കോ ആ​പ്പു​ക​ളി​ലേ​ക്കോ പോ​കാം.

ആ​ദ്യ ഘ​ട്ടം അ​മേ​രി​ക്ക​യി​ലാ​ണ് ന്യൂ​സ് ടാ​ബ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വോ​ള്‍​സ്ട്രീ​റ്റ് ജേ​ണ​ല്‍, വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ്, ബ​സ്ഫീ​ഡ് ന്യൂ​സ്, ബി​സി​ന​സ് ഇ​ന്‍​സൈ​ഡ​ര്‍, എ​ന്‍​ബി​സി, യു​എ​സ്‌എ ടു​ഡേ, ലോ​സ് ആ​ഞ്ച​ല​സ് ടൈം​സ് തു​ട​ങ്ങി​യ വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സേ​വ​ന​ത്തി​ന് പ്ര​തി​ഫ​ല​മാ​യി ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഫേ​സ്ബു​ക്ക് പ​ണം ന​ല്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഡിജിറ്റല്‍ യുഗത്തിലെ വാര്‍ത്താ വിതരണത്തിന് പുതിയ രീതി അവലംബിക്കുകയാണ് തങ്ങള്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഫേസ്ബുക്ക് അധികൃതര്‍ വിശദീകരിച്ചു.

Related Topics

Share this story