Times Kerala

വില്‍പ്പനയില്‍ പുതിയ റെക്കോഡിട്ട് എംജി ഹെക്ടര്‍

 
വില്‍പ്പനയില്‍ പുതിയ റെക്കോഡിട്ട് എംജി ഹെക്ടര്‍

പ്രഖ്യാപിച്ച നാള്‍മുതല്‍ താരമായി മാറിയ വാഹനമാണ് എംജി ഹെക്ടര്‍. ഇന്റര്‍നെറ്റ് കാറെന്ന വിശേഷണവുമായി എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് എംജിയുടെ ഹെക്ടര്‍. ഇപ്പോള്‍ വില്‍പ്പനയില്‍ പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് ഹെക്ടര്‍, ഒറ്റ ദിവസം രാജ്യത്ത് 700 യൂണിറ്റുകളുടെ ഡെലിവറികളാണ് നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് മാത്രം 200 വാഹനങ്ങളും , 500 യൂണിറ്റുകള്‍ രാജ്യത്തുടനീളം വിതരണം നടത്തിയാണ് ഹെക്ടര്‍ റെക്കോഡ് ഇട്ടിരിക്കുന്നത്.

ബുക്കിങ്ങുകള്‍ കൂടിയതിനാല്‍ ബുക്കിങ്ങുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിരുന്നു. പുനരാരംഭിച്ച്‌ ഒമ്ബത് ദിവസത്തിനുള്ളില്‍ 8000 ബുക്കിങ്ങുകള്‍ നടന്നിരുന്നു.
കമ്ബനിയുടെ ഉല്‍പ്പാദന ശേഷിയേക്കാള്‍ കൂടുതല്‍ ആയതിനാലായാണ് ബുക്കിങ് നിര്‍ത്തിവെച്ചത്. വാഹനം ഇന്ത്യന്‍ വിപണിയില്‍ വലിയ തരംഗമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. ആഗസ്റ്റില്‍ മാത്രം 2,018 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ജൂലൈ മാസത്തേക്കാള്‍ കൂടുതലാണിത്.

കേളത്തിലെ ഒരു ഷോറൂമില്‍ നിന്ന് ഒരു ദിവസം 30 വാഹനങ്ങള്‍ ആണ് ആദ്യ മാസങ്ങളില്‍ വിറ്റ് പോയത്. കേരളത്തിലെ ആദ്യ എം ജി ഹെക്ടര്‍ സ്വന്തമാക്കിയത് ‘ടെക്ക്, ട്രാവല്‍, ഈറ്റ്’ എന്ന യൂടൂബ് ചാനല്‍ ഉടമയായ സുജിത്ത് ഭക്തനായിരുന്നു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് സുജിത്. വിപണിയില്‍. വിപണിയില്‍ ടാറ്റ ഹാരിയറുമായിട്ടാണ് മത്സരം വരുന്നത്. . വളരെയധികം ഫീച്ചറുകള്‍ ഉള്ള വാഹനത്തിന് രണ്ട് വേര്‍ഷന്‍ ഉണ്ട്. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോളും, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുമാണ് ഉള്ളത്. പെട്രോള്‍ എഞ്ചിന്‍ 143 ബിഎച്ച്‌പി കരുത്തും 250 Nm ടോര്‍ക്കും സൃഷ്ടിക്കുമ്ബോള്‍, ഡീസല്‍ എഞ്ചിന്‍ 173 ബിഎച്ച്‌പി കരുത്തും 350 Nm ടോര്‍ക്കും സൃഷ്ട്ടിക്കും.

ആറു സ്പീഡ് മാനുവല്‍, ഇരട്ട ക്ലച്ച്‌ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പിലും, ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുല്‍ ഗിയര്‍ബോക്‌സും മാത്രമെ ഒള്ളു. 11.9 ലക്ഷം രൂപ മുതലാണ് ഹെക്റ്ററിന്റെ വില ആരംഭിക്കുന്നത്.

Related Topics

Share this story