chem

തമിഴ് ചിത്രം ‘കൈദി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കാർത്തിയെ നായകനാക്കി ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൈദി’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നരേന്‍, ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

You might also like

Comments are closed.