തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ മനോജ് നായര്‍ ഒരുക്കുന്ന കോമഡി ത്രില്ലര്‍ ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’. സിജുവില്‍സനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. മികച്ച ഒരു കഥാപാത്രവുമായി ഇന്ദ്രന്‍സ് ചിത്രത്തിൽ എത്തുന്നുണ്ട്.ലോസണ് പി.എസ്.ജി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തൊണ്ണൂറുകളില്‍ ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന ചെറിയ മോഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, നെടുമുടി വേണു, സിദ്ധിഖ്, സുധീര്‍ കരമന, പി. ബാലചന്ദ്രന്, ഇന്ദ്രന്‍സ്, അലന്‍സിയര്‍, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂര്‍, നസീര്‍ സംക്രാന്തി, ലക്ഷ്മിപ്രിയ, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Comments are closed.