chem

‘വട്ടമേശ സമ്മേളന’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു 

എട്ട് യുവ സംവിധായകര്‍ ഒന്നിക്കുന്ന സിനിമാസംരംഭമായ ‘വട്ടമേശസമ്മേളന’ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . എട്ടു സംവിധായകര്‍ സംവിധാനം ചെയ്യുന്ന എട്ടു വ്യത്യസ്ത സിനിമകളുടെ സമാഹാരമാണ് ‘വട്ടമേശസമ്മേളനം’.

പ്രശസ്ത സംവിധായകന്‍ വിപിന്‍ ആറ്റ്‌ലിയുടെ നേതൃത്വത്തില്‍ എം.സി.സി. സിനിമാ കമ്ബനിയാണ് ‘വട്ടമേശ സമ്മേളനം’ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നത്. വിപിന്‍ ആറ്റ്‌ലിയുടെ ‘പര്‍‌ര്‍’, വിജീഷ് എ.സി.യുടെ ‘സൂപ്പര്‍ ഹീറോ’, സൂരജ് തോമസിന്റെ ‘അപ്പു’, സാഗര്‍ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്റോ ദേവസ്യയുടെ ‘മേരി’, അനില്‍ ഗോപിനാഥിന്റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൌഫാസ് നൌഷാദിന്റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് ‘വട്ടമേശസമ്മേളന’മായി ഒരുങ്ങിയത്.

You might also like

Comments are closed.