chem

‘ഫോറന്‍സിക്കി’ൽ ടൊവിനോയുടെ നായികയായി മംമ്ത മോഹന്‍ദാസ് 

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. പാലക്കാട്ട് വെച്ച്‌ ചിത്രത്തിന്റെ പൂജ നടന്നു.ചിത്രത്തിൽ ടോവിനോയുടെ നായികയായി എത്തുന്നത് മംമ്ത മോഹന്‍ദാസാണ് . അനസ് ഖാനൊപ്പം ‘7th ഡേ’യുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഫോറന്‍സിക്’.

ചിത്രത്തില്‍ ടൊവിനോയ്ക്കൊപ്പം നിരവധി കുട്ടികളും അഭിനയിക്കുന്നുണ്ട്. സെെജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്‍റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവീനോ തിരുവനന്തപുരത്ത്‌ പോലീസ്‌ ആസ്ഥാനത്തുള്ള ഫോറന്‍സിക് ലാബും, രാജീവ്‌ ഗാന്ധി ഇന്‍സ്റ്റിറ്റൂട്ടിലെ ഫോറന്‍സിക്ക്‌ റിസര്‍ച്ച്‌ സെന്‍ററും സന്ദര്‍ശിച്ചിരുന്നു.

ജുവിസ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം വിഷുവിന് ചിത്രം തീയേറ്ററില്‍ എത്തിക്കും.

You might also like

Comments are closed.