chem

ബിജു മേനോൻ ചിത്രം ‘നാല്‍പ്പത്തിയൊന്നി’ലെ പുതിയ സ്റ്റില്‍ പുറത്ത് 

ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ പ്രധാന താരങ്ങളാക്കി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാല്‍പത്തിയൊന്ന്’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു.ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ പി.ജി.പ്രഗീഷ് ആണ്. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം.

ശരണ്‍ജിത്ത്,ധന്യ എസ്, ഇന്ദ്രന്‍സ്,സുരേഷ് കൃഷ്ണ,കോട്ടയം പ്രദീപ്‌,വിജിലേഷ് കാരയാട്,ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ഥ സംഭവത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണൂരിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടന്നത്.

You might also like

Comments are closed.