‘പാഗല്പന്തി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Oct 24, 2019, 16:11 IST
അനീസ് ബസ്മി സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രമാണ് ‘പാഗല്പന്തി’. കോമഡി എന്റര്‍ടൈനറായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.അങ്കിത് തിവാരി, തനിഷ് ബാഗ്ചി,സച്ചിന്-ജിഗാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
അനില്‍ കപൂര്‍, ജോണ്‍ അബ്രഹാം, ഇലിയാന ഡി ക്രൂസ്, അര്‍ഷാദ് വാര്‍സി, പുള്‍കിത് സാമ്രാട്ട്, കൃതി ഖര്‍ബന്ദ, ഉര്‍വാശി റൗട്ടേല, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.