Times Kerala

5 വർഷംകൊണ്ട് 18 കിലോ കുറച്ചു;ശ്രദ്ധ ശ്രീനാഥ്

 
5 വർഷംകൊണ്ട് 18 കിലോ കുറച്ചു;ശ്രദ്ധ ശ്രീനാഥ്

തെന്നിന്ത്യൻ താരമായ ശ്രദ്ധ ശ്രീനാഥ് കന്നഡ ചിത്രം യു ടേണിലൂടെയാണ് എത്തിയത്.പിന്നീട് വിക്രം വേദയിലൂടെ മലയാളി പ്രേക്ഷക മനവും കീഴടക്കി. തല അജിത്തിനൊപ്പം നേർകൊണ്ട പാർവൈയിലൂടെ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കാനായി സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവച്ചെത്താറുള്ള ശ്രദ്ധയുടെ പുതിയ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം ആരാധകരെ കൺഫ്യൂഷനാക്കിയത്. സൈസ് സീറോയ്ക്ക് നേർ വിപരീതമായി ഭാരമേറിയ ശരീരമുള്ള ശ്രദ്ധയായിരുന്നു ചിത്രത്തില്‍. പക്ഷേ ആ ചിത്രത്തിനു പിന്നിലുള്ള ഫ്ലാഷ് ബാക്കും ശ്രദ്ധ തന്നെ പറഞ്ഞു.

പതിനെട്ട് കിലോ ഭാരമാണ് ശ്രദ്ധ കുറച്ചത്. കുറച്ച വർഷങ്ങൾക്ക് മുൻപ് നല്ല വണ്ണമുണ്ടായിരുന്നു. നല്ല ജോലിയും ശമ്പളവും എന്റെ ജീവിത രീതി മാറ്റി മറിച്ചു. കിട്ടുന്നതെല്ലാം വാങ്ങി കഴിച്ചു, കയ്യിനും കാലിനുമെല്ലാം അമിതഭാരം വന്നപ്പോള്‍ എനിക്കത് കുറവായി തോന്നിയില്ല. എന്നാല്‍ അമിതവണ്ണമുള്ള എന്റെ ചിത്രം കണ്ടതോടെ എനിക്ക് ടെന്‍ഷനായി. ഈ ശരീരഭാരം എന്റെ പ്രായത്തില്‍ കവിഞ്ഞതാണെന്ന് തോന്നി, ഞാന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങി. ദിവസവും അഞ്ച് മിനിറ്റ് ഓടാന്‍ തുടങ്ങി, പിന്നീട് 15 മിനിറ്റ്, ഒടുവില്‍ എന്റെ ഓട്ടം ദിവസേന 40 മിനിറ്റ് വരെയെത്തി. അങ്ങനെ 18 കിലോ ഭാരമാണ് ഞാന്‍ അഞ്ച് വര്‍ഷം കൊണ്ട് കുറച്ചത് ശ്രദ്ധ പറയുന്നു.

Related Topics

Share this story